Riot In Kerala BJP<br />തര്‍ക്കം മൂലം അനാഥമായി കിടന്ന ബി.ജെ.പി തലപ്പത്തേക്ക് കെ. സുരേന്ദ്രന്‍ എത്തിയതോടെ പ്രതിസന്ധി രൂക്ഷം. കെ. സുരേന്ദ്രന്റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് പി.കെ കൃഷ്ണദാസ് പക്ഷം. സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ല, പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാനുമില്ല എന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും ആവര്‍ത്തിക്കുകയാണ് എ.എന്‍ രാധാകൃഷ്ണനും എം.ടി രമേശും അടക്കമുള്ള നേതാക്കള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും പ്രതിഷേധത്തിലാണ്